മില്‍മയുടെ പാല്‍ പേടയില്‍ കുപ്പിച്ചില്ല്; വീട്ടമ്മയുടെ നാവ് മുറിഞ്ഞു

കോഴിക്കോട്: മില്‍മയുടെ പാല്‍ പേടയില്‍ നിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് പരാതിയുമായി രംഗത്തെത്തിയത്.പേട കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് ചോര വന്നതോടെയാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.

എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നും വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.  പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപര്‍ണ പറഞ്ഞു.

 

ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയെന്നും മില്‍മയുടെ ടോള്‍ ഫ്രീ നമ്ബറിലും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version