KeralaNEWS

എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടന, ‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം’ കൊടിയില്‍ മാത്രം; എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കെതിരായയി രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം. സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയില്‍ എബിവിപി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്‌ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്‌ഐയ്ക്ക് കൊടിയില്‍ മാത്രമേയുള്ളു എന്നും സംഘടന വിമര്‍ശിക്കുന്നു. എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരായ രൂക്ഷവിമര്‍ശനമുളളത്.

റിപ്പോര്‍ട്ടിലെ വിമര്‍ശനം എഐഎസ്എഫ് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുകയും ചെയ്തു. എസ്എഫ്‌ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ് എഫ് ഐ അക്രമം അഴിച്ച് വിടുന്നു. സിപിഎം നേതൃത്വം ഇടപെട്ടിട്ടും അതില്‍ മാറ്റമില്ല. ഇടതു സംഘടനകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എഐഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ രാജ് പറഞ്ഞു.

 

Back to top button
error: