NEWS

കോടതി വളപ്പിൽ വാക്കേറ്റം; പോലീസ് വെടിവെച്ചു 

ന്യൂഡൽഹി : ഡല്‍ഹിയിലെ രോഹിണി കോടതി വളപ്പില്‍ പോലീസ് വെടിവെപ്പ്. ഗേറ്റിന് മുന്നിൽ കാവൽ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്.സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെ പത്തുമണിയോടെ രണ്ട് അഭിഭാഷകരുടെ കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.തുടർന്ന് സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പേര്‍ എത്തിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: