NEWS

പരീക്ഷ ബുദ്ധിമുട്ട്;വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: എസ്‌എസ്‌എല്‍സി പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് പരീക്ഷകള്‍ പ്രയാസമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.പയ്യോളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീയാണ് (15) ജീവനൊടുക്കിയത്.

 പരീക്ഷ ബുദ്ധിമുട്ടാണെന്ന് അനുശ്രീ വീട്ടുകാരോട് പറഞ്ഞതായാണ് വിവരം.പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: