ഡ​ൽ​ഹി​യി​ൽ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്

കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്. 18 മു​ത​ൽ 59 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ സൗ​ജ​ന്യ വാ​ക്സി​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ ഡോ​സു​ക​ൾ​ക്ക് 225 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ​ക്കും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ ബു​ധ​നാ​ഴ്ച 1009 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version