കെഎസ്ആർടിസി ബസിലെ പീഡനശ്രമം; ഡ്രൈവർ ഷാജഹാൻ 10 കേസുകളിൽ പ്രതി

പത്തനംതിട്ട: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം നടത്തിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഷാജഹാന്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് വിവരം.
ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി പത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജഹാനെന്നാണ് വിവരം.ചിറ്റാര്‍ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു കേസുകളും, പത്തനംതിട്ട സ്റ്റേഷന്‍ പരിധിയില്‍ രണ്ടും കോന്നിയില്‍ ഒന്നും ഈരാറ്റുപേട്ട സ്റ്റേഷന്‍, റാന്നി പെരുനാട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് ഷാജഹാനെതിരെ നിലവിലുള്ളത്.ഒരു കേസില്‍ ഷാജഹാന്‍ ശിക്ഷിക്കപ്പെട്ടതായും വിവരമുണ്ട്.
യാത്രക്കാരിയുടെ പരാതി വിവാദമായതോടെയാണ് ഇയാളുടെ പേരില്‍ നിലവിലുള്ള കേസുകളും, ആരോപണങ്ങളും പുറത്തുവന്നത്.ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version