NEWS

ടൂറിസ്റ്റ് ബസ് മോഷണം പോയി;ഉടമയെ പൊക്കി പൊലീസ്

പുനലൂർ: വിഷു ദിനത്തിൽ കുളത്തൂപ്പുഴയില്‍ നിന്ന് മോഷണം പോയ ടൂറിസ്റ്റ് ബസ് അന്വേഷിച്ചു പോയ പോലീസ് ഒടുവിൽ ഉടമയെ തന്നെ അറസ്റ്റ് ചെയ്തു. പരാതി നല്‍കി തങ്ങളെ കബളിപ്പിച്ചതിനാണ് ബസ് ഉടമക്കെതിരെ  പൊലീസ് കേസെടുത്തത്.

കുളത്തൂപ്പുഴ സ്വദേശിയായ സുഭാഷ് കുമാര്‍ തന്‍റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് വിഷു ദിനത്തില്‍ മോഷണം പോയതായി കാട്ടിയാണ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം കരവാളൂരിനുസമീപം മാത്രയില്‍ നിന്ന് ബസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രദേശവാസിയായ യുവാവില്‍ നിന്നും ബസുടമ കടം വാങ്ങിയ തുക കാലാവധി കഴിഞ്ഞിട്ടും മടക്കി നല്‍കാത്തതിന്‍റെ ഭാഗമായി ബസ് പിടിച്ചിട്ടതാണെന്ന് വ്യക്തമായി.

 

പ്രദേശത്തേക്ക് ഓട്ടം എത്തിയ ബസ് യുവാവും സംഘവും തടയുകയും ജീവനക്കാര്‍ ബസ് അവിടെയിട്ട് മടങ്ങുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് മോഷണം പോയെന്ന് കാട്ടി ഉടമ പൊലീസില്‍ പരാതി നല്‍കിയത്.

Back to top button
error: