NEWS

തടി ലോറിയില്‍ ബൈക്ക് ഇടിച്ച്‌ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ മരിച്ചു

കൊച്ചി : പെരുമ്ബാവൂര്‍ പുല്ലുവഴിയില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയില്‍ ബൈക്ക് ഇടിച്ച്‌ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ മരിച്ചു.

പെരുമ്ബാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, വളയന്‍ചിറങ്ങര പി.വി പ്രിസ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതായിരുന്നു അപകട കാരണം.

Back to top button
error: