CrimeNEWSPravasiTRENDING

ദുബായിൽ ഇന്ത്യന്‍ ദമ്പതികളെ കൊന്ന പാക് യുവാവിന് വധശിക്ഷ

ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ ദാ​രു​ണ​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 26കാ​ര​നാ​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക്ക് വ​ധ​ശിക്ഷ.

മോഷണത്തിനിടെയിണ് കൊലപാതകം നടന്നത്. ദു​ബാ​യ് അ​റേ​ബ്യ​ൻ റാ​ഞ്ച​സി​ലെ വി ​ല്ല​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളാ​യ ഹി​ര​ൺ ആ​ദി​യ (48), വി​ധി ആ​ദി​യ (40) എ​ന്നി​വ​രെ കൊന്ന കേസി​ലാ​ണ് ദു​ബാ​യ് ക്രി​മി​ന​ൽ കോ​ട​തി​ ശി​ക്ഷ വി​ധി​ച്ച​ത്.

2020 ജൂ​ൺ 17ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഷാ​ർ​ജ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന ദ​മ്പ​തി​കളു​മാ​യി നേ​ര​ത്തേ​ത​ന്നെ പ​രി​ച​യം സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ മോ​ഷ​ണ​ത്തിനാ​യി വി​ല്ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ളു​ടെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ തി​ര​യു​ന്ന​തി​നി​ട​യി​ൽ ഹി​ര​ൺ ആ​ദി​യ ഉ​ണ​ർ​ന്ന് നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കു​കയാ​യി​രു​ന്നു.

നി​ല​വി​ളി​കേ​ട്ടെ​ത്തി​യ 18 വ​യ​സു​ള്ള മ​ക​ളാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ച​നി​ല​യി​ൽ മാ​താ​പി​താ​ക്ക​ളെ ക​ണ്ട​ത്. അ​ലാ​റം മു​ഴ​ക്കാ​നും പോ​ലീ​സി​നെ അ​റി​യി​ക്കാ​നും ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി ആ​ക്ര​മി​ക്കു​ക​യും ഇ​വ​രു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി ര​ക്ഷ പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല്ല​യി​ൽ​നി​ന്ന് 1000 മീ​റ്റ​ർ അ​ക​ലെ​യാ​യി കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്തി. കൃ​ത്യം ന​ട​ത്തി വെ​റും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ ഷാ​ർ​ജ​യിൽ​നി​ന്ന് ദു​ബാ​യ് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പി​ന്നീ​ട് ക​ണ്ടെ​ത്തി.

ആ​സൂ​ത്രി​ത കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെടു​ക​യാ​യി​രു​ന്നു. വി​ധി​ക്കെ​തി​രേ 15 ദി​വ​സ​ത്തി​ന​കം അ​പ്പീ​ൽ ന​ൽ​കാം.

Back to top button
error: