NEWS

മദ്യം കുടിക്കാനറിയാത്ത മലയാളികൾ

ന്ന്‌ രാജ്യത്ത്‌ ഏറ്റവുമധികം മദ്യം വാങ്ങിക്കുടിക്കുന്നത്‌ മലയാളികളാണ്. മൊത്തം ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ മൊത്തം മദ്യവില്‌പനയുടെ 22 ശതമാനവും നടക്കുന്നത്‌.ഇതിൽ 42% കടുത്ത മദ്യപാനികളാണത്രെ.അതായത്‌ 180 മി.ലി(മൂന്ന് പെഗ്ഗ്) മദ്യത്തിൽ കൂടുതൽ ഒറ്റയിരിപ്പിന്‌ അകത്താക്കുന്നവർ. ഇവരിൽ ഏറെപ്പേരും രാവിലെ മുതൽ തന്നെ മദ്യം കഴിച്ചുതുടങ്ങുന്നവരാണെന്നതാണ് മറ്റൊരു പ്രത്യേകത.തികച്ചും അസാധാരണമായ പ്രവൃത്തിയായാണ്‌ ഇതിനെ ആരോഗ്യ വിദഗ്ദർ വിശേഷിപ്പിക്കുന്നത്.ഇതുകൊണ്ടുതന്നെയാണ് മലയാളിക്ക് മദ്യം കുടിക്കാൻ അറിയില്ലെന്ന് പറയുന്നതും.ഗവൺമെന്റിനെയല്ല, മലയാളിയുടെ മദ്യാസക്തിയെയാണ് ഇവിടെ കുറ്റം പറയേണ്ടത്.ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല എന്നതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇത് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതും.
ആരോഗ്യകരമായ മദ്യപാനത്തെ കുറിച്ച്‌ മലയാളിക്ക് അറിവ് കുറവാണെന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്.ഈ സാധനം ഗവൺമെന്റ് പട്ടാളക്കാർക്ക്(ക്വോട്ട) കുറഞ്ഞ വിലയിൽ നൽകുന്നത് അവരെ കൊന്നൊടുക്കാൻ അല്ലെന്നും ഓർക്കുക.എന്നിരുന്നാലും  കഴിയുന്നതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.എന്നാല്‍, ആഘോഷങ്ങളിലും വീക്കെന്‍ഡുകളിലും വളരെ ചെറിയ തോതില്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല.അപ്പോഴും മദ്യത്തിന്റെ അളവില്‍ കൃത്യമായ നിയന്ത്രണം വേണം.സുഹൃത്തുക്കളുമായി ആഴ്ചയില്‍ നാല് തവണ മദ്യം നുണഞ്ഞ് സൗഹൃദം പങ്കിടുന്നവരില്‍ ഏറെ പേരിലും മികച്ച മാനസിക ശാരീരിക ആരോഗ്യം കണ്ടെത്തിയിട്ടുണ്ട്.ഇതിനെയാണ് സോഷ്യല്‍ ഡ്രിംഗിങ് എന്നു പറയുന്നത്.സോഷ്യൽ ഡ്രിംഗിങ് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിനു നല്ലതാണ്.
1000 മില്ലി ലിറ്ററാണ് ഒരു ലിറ്റർ മദ്യം. 750 മില്ലീലിറ്റർ ഫുൾ എന്നറിയപ്പെടുന്നു.ഇതിന്റെ പാതി 375 മി.ലി.പൈന്റും,180 മില്ലി ലിറ്റർ ക്വാർട്ടർ എന്നും അറിയപ്പെടുന്നു.ഒരു സ്മോൾ 30 മില്ലി ലിറ്ററാണ്.ഒരു പെഗ് 60 മില്ലി ലിറ്ററും ഒരു ലാർജ് 90 മില്ലി ലിറ്ററുമാണ്.ഇന്ത്യൻ നിർമ്മിത മദ്യത്തിൽ ആൽക്കഹോൾ 42.8 ശതമാനമാണ്.ഈ കണക്ക് പ്രകാരം ഒരു ദിവസം ഒന്നര പെഗ്ഗ് (90 മില്ലി ലിറ്റർ) മദ്യത്തിനപ്പുറം കുടിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് കണക്ക്.ഇതിനപ്പുറം കുടിക്കാൻ ഗവൺമെന്റ് പറയുന്നതുമില്ല, ആരെയും നിർബന്ധിക്കുന്നതുമില്ല.എന്നിരുന്നാലും, ഈ പഠനങ്ങളിൽ പലതും മദ്യത്തിന്റെ പ്രത്യാഘാതങ്ങളെ, അല്ലെങ്കിൽ കാലക്രമേണ അതുണ്ടാക്കാവുന്ന ഫലങ്ങളെ കുറിച്ച് പറയുന്നില്ല.അതിനാൽ മദ്യപിക്കണമെന്ന് അത്രയ്ക്കങ്ങോട്ട് ആഗ്രഹവമുള്ളവർക്ക് ആഘോഷാവസരങ്ങളിലും വീക്കെന്‍ഡുകളിലുമെല്ലാം നിറം കൂട്ടാന്‍ അല്‍പം മദ്യം ആവാം.എന്നാല്‍ അത് ഓവറാക്കി ചളമാക്കരുത് എന്നർത്ഥം ! ഇതാണ് സോഷ്യൽ ഡ്രിംഗ്സ്.
.
മദ്യപിക്കുമ്പോള്‍ കൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്.വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് പോലുള്ളവ കഴിവതും ഉപയോഗിക്കാതിരിക്കുക.പച്ചക്കറി സാലഡ് അല്ലെങ്കിൽ നട്സ് (ബദാമാണ് ഏറ്റവും നല്ലത്) പോലുള്ളവ ഉപയോഗിക്കുക.മദ്യപിക്കുന്നതിനൊപ്പം തന്നെ വെള്ളവും കുടിക്കണം.മദ്യത്തിൽ ചേര്‍ത്തുകൊണ്ടല്ല, അല്ലാതെയാണ് വെള്ളം കുടിക്കേണ്ടത്. ഇത് കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുകയും, നിര്‍ജലീകരണം സംഭവിക്കാതെ നോക്കുകയം ചെയ്യും.മദ്യപിച്ചതിനെ തുടര്‍ന്ന് ചിലരില്‍ കാണുന്ന ‘ഹാംഗ് ഓവര്‍’ പ്രശ്‌നം ഒഴിവാക്കാനും ഈ ശീലം ഉപകരിക്കും.അതേപോലെ മദ്യപിക്കുന്നതിന്‌ മുമ്പ്‌ അച്ചാറുകള്‍ കഴിക്കുക. ഇവയില്‍ ധാരാളം ഇലക്ട്രോലൈറ്റുകളും ഉപ്പുവെള്ളവും അടങ്ങിയിട്ടുണ്ട്‌. അച്ചാര്‍ കഴിച്ചാല്‍ ഹാങ്‌ഓവറും ഉണ്ടാകില്ല.
 
 

പക്ഷേ ഒന്നോർക്കുക.ചെറിയ തോതിൽ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയിൽ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ചെന്നെത്തുകയും ചെയ്യുന്നു.മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീർഘകാല നാശത്തിന് കാരണമാകുകയും ചെയ്യുന്നു. മദ്യം മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനത്തിന്റെ ചരിത്രമുള്ള ചില ആളുകളിൽ പോഷകാഹാരക്കുറവുകൾ വർധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നു.ഇങ്ങനെ മദ്യപാനം ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കുമെന്ന് നമുക്കറിയാം.അതിനാല്‍ തന്നെ കഴിവതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ഉചിതം. !

 

Back to top button
error: