1.2 കിലോ ഗ്രാം കഞ്ചാവ് പിടികൂടി; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ആലപ്പുഴ: 1.2 കിലോ ഗ്രാം കഞ്ചാവ് പിടികൂടി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ദില്ലി കൽക്കാജി സ്വദേശിയായ ജലീലി (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം മണിമല ജംഗ്ഷന് സമീപം ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇയാൾ കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്നു.

ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എംകെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും, ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version