IndiaNEWS

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍ ചീ​ഫ് സ​യ​ന്‍റി​സ്റ്റ്

രാ​ജ്യ​ത്തെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍ ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ​ക്ട​ര്‍ ആ​ര്‍. ഗം​ഗാ​ഖേ​ദ്ക​ര്‍. ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വി​ഭാ​ഗ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലു​ണ്ട്. എ​​ല്‍ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ നാ​ലാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടും ബി​എ.2 വേ​രി​യ​ന്‍റാ​ണ് ഇ​പ്പോ​ഴും വ്യാ​പി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ന്ന​തി​നാ​ല്‍ ആ​ളു​ക​ള്‍ സ​മൂ​ഹി​ക​മാ​യി സ​ജീ​വ​മാ​യ​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ മാ​സ്‌​ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി​യ​തും ഇ​പ്പോ​ഴ​ത്തെ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ഗം​ഗാ​ഖേ​ദ്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.

Back to top button
error: