ദില്ലി ജഹാംഗീർ പുരി സംഘർഷം ആസൂത്രിതം;മുഖ്യസൂത്രധാരനായ അന്‍സാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത്

ദില്ലി: വടക്ക്‌ പടിഞ്ഞാറന്‍ ദില്ലിയിലെ ജഹാംഗിര്‍പുരിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരനായ അന്‍സാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്.സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും പ്രദേശത്ത് ന്യൂനപക്ഷ വിഭാഗത്തെ അക്രമത്തിലേക്ക്‌ തള്ളിവിടാനുള്ള ശ്രമമാണ്‌ അരങ്ങേറിയതെന്നും ആരോപണം നിലനിൽക്കെയാണ് ഇത്.രാജ്യത്തിന്റെ പലഭാഗത്തും ഇതേപോലുള്ള ആക്രമണങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടന്നിരുന്നു.

അന്‍സാര്‍ ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന സംഗീത ബജാജിന്റെ പ്രചാരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ആംആദ്‌മി നേതാവ്‌ അതീഷി മര്‍ലേനയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍സാര്‍ വലിയ സ്വര്‍ണമാലയും കൈയില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം ഉണ്ട്. ആംആദ്‌മി പാർട്ടിയാണ്‌ ആക്രമണത്തിനുപിന്നിലെന്ന്‌ നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

 

 

ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്കുനേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ കടുത്ത ആക്രമണമാണ് ബിജെപി അഴിച്ചുവിട്ടത്.മധ്യപ്രദേശിലും ബംഗാളിലും രാജസ്ഥാനിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version