വിവാഹ വാഗ്ദാനം നല്‍കി പീഡനം;  മലപ്പുറം മഞ്ചേരിയില്‍ തമിഴ്‌നാട് സ്വദേശിനിയുടെ സത്യഗ്രഹം

മലപ്പുറം: മഞ്ചേരിയിൽ തമിഴ്നാട് സ്വദേശിനിയുടെ സത്യാഗ്രഹം.മഞ്ചേരിക്കടുത്ത് കൂമംകുളത്തെ ഒരു യുവാവിന്റെ വീട്ടുമുറ്റത്താണ് നാലു ദിവസമായുള്ള യുവതിയുടെ സത്യാഗ്രഹം.വിവാഹ വാഗ്ദാനം നല്‍കി ചെന്നൈയില്‍ വച്ച്‌ ഇരുപത്തിമൂന്നുകാരനായ ഇവിടുത്തെ യുവാവ് തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറയുന്നത്.
പെണ്‍കുട്ടി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്.വിവാഹ വാഗ്ദാനം നല്‍കി ഏഴ് മാസത്തോളം ഒന്നിച്ചു.പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കഴിഞ്ഞ നാല് ദിവസം മുൻപാണ് പെണ്‍കുട്ടി യുവാവിന്‍റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞതോടെ പണം നല്‍കി പെണ്‍കുട്ടിയെ തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി.പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു.ഇതോടെ പെൺകുട്ടി വീട്ടുമുറ്റത്ത് സത്യാഗ്രഹം തുടങ്ങി.

 

 

ഇതിനിടയിൽ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.ചര്‍ച്ചകള്‍ക്കൊടുവില്‍ ചെന്നൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായി.നിയമ നടപടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസും ഉറപ്പ് നല്‍കി.ഇതോടെ നാലു ദിവസത്തെ സത്യഗ്രഹം അവസാനിപ്പിച്ച്‌ പെണ്‍കുട്ടി ഇന്ന് ചെന്നൈയിലേക്ക് മടങ്ങി.വിഷയത്തില്‍ പ്രതികരിക്കാന്‍ യുവാവും ബന്ധുക്കളും തയ്യാറായില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version