KeralaNEWS

പി ശ​ശി​യുടെ നിയമനം:താൻ പറഞ്ഞതായി വന്ന വാർത്തകൾ മാധ്യമ സൃഷ്ടി

പി ശ​ശി​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത് പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യാ​ണെ​ന്ന് പി. ​ജ​യ​രാ​ജ​ൻ. ഭ​ര​ണ രം​ഗ​ത്ത് ന​ല്ല പ​രി​ച​യ​മു​ള്ള ആ​ളാ​ണ് ശ​ശി. ഞാ​ൻ കൂ​ടി പ​ങ്കാ​ളി​യാ​യ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് നി​യ​മ​നം തീ​രു​മാ​നി​ച്ച​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി ക​മ്മി​റ്റി​യി​ലെ ച​ർ​ച്ച പു​റ​ത്തു​പ​റ​യാ​നാ​കി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
ശ​ശി​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ലാ​ണ് ജ​യ​രാ​ജ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. നി​യ​മ​ന​ത്തി​ൽ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നുവെന്നാണ് ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു. ശ​ശി​ക്കെ​തി​രേ പാ​ർ​ട്ടി​യി​ൽ എ​ന്തി​ന്‍റെ പേ​രി​ലാ​ണോ ന​ട​പ​ടി എ​ടു​ത്ത​ത്, അ​തേ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ സം​സ്ഥാ​ന സ​മി​തി​യി​ൽ പ​റ​ഞ്ഞ​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Back to top button
error: