NEWS

കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു

പാലക്കാട്‍: സിഗ്നൽ തെറ്റിച്ച് വന്ന കെഎസ്‌ആര്ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്.
അപകട ശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു.കെഎസ്‌ആര്‍ടിസി ബസ് സിഗ്നല്‍ തെറ്റിച്ചാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Back to top button
error: