CrimeNEWS

സൈന്യത്തിൽ സൈബർ സുരക്ഷാ വീഴ്ച; ശത്രു രാജ്യത്തിനായി ചില സൈനിക ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തി?

ഡല്‍ഹി: സൈനിക ഉദ്യോഗസ്ഥർക്ക് പങ്കുള്ള സൈബർ സുരക്ഷാ വീഴ്ച രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ശത്രു രാജ്യത്തിനായി ചില സൈനിക ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നാണ് സംശയിക്കുന്നത്. വാട്സാപ് ഗ്രൂപ്പുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്ന് വാർത്താ സ്രോതസുകളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ ഉൾപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും, രഹസ്യ വിവരങ്ങളുടെ സ്വഭാവവും പുറത്തുവിട്ടിട്ടില്ല.സുരക്ഷാ വീഴ്ചയ്ക്ക് ശത്രു രാജ്യത്തിന്റെ ചാരപ്രവർത്തനവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. സംഭവത്തിൽ ഉന്നത തല അന്വേഷണം പുരോഗമിക്കുകയാണ്.വാർത്ത ഏജൻസിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

പാകിസ്ഥാന്റെയും ചൈനയുടെയും രഹസ്യാന്വേഷണ വിഭാ​ഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി കഴിഞ്ഞയിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Back to top button
error: