
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ മാത്രം പദ്ധതിയല്ലെന്നും റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭാവി തലമുറയെ മുന്നില്‍ കണ്ടുള്ള വികസനമാണ് വേണ്ടതെന്നും വ്യക്തമാക്കി. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍നിന്ന് പുറത്തു പോകുന്ന വികസന പദ്ധതിയല്ല എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നതും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായിരിക്കണം വികസനം.
സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയും മാത്രമേ പദ്ധതി നടപ്പിലാക്കൂ. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല എല്‍ഡിഎഫ് നടത്തുക.
അതിവേഗ റെയില്‍പാത നാടിന് അത്ര ഗുണം ചെയ്യില്ലെന്നതും വലിയ ചെലവേറയതുമാണ് എന്നതാണ് അര്‍ധ അതിവേഗപാത തിരഞ്ഞെടുക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയ റെയില്‍പാതയെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്‍ഡ്യന്‍ റെയില്‍വേയാണ് നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്ര സർക്കാര്‍ കൂടി പങ്കാളിയായ സംരംഭത്തെ എതിര്‍ക്കാനാണ് ബിജെപി ഉൾപ്പെടെയുള്ള കക്ഷികള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പദ്ധതി മുടക്കാനായി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടന്നയാളും കേന്ദ്രമന്ത്രിയും ചേര്‍ന്നാണ് നിവേദനം നല്‍കിയത്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ അര്‍ദ്ധ അതിവേഗ പാതയാകാമെന്നും എന്നാല്‍ കേരളത്തില്‍ ഇതൊന്നും പാടില്ലെന്നുമാണ് ഇവരുടെ നിലപാട്.
പദ്ധതിക്കായി നിക്ഷേപം ഏറ്റെടുക്കാന്‍ തത്വത്തിലുള്ള അനുമതി കെ റെയിലിനു കേന്ദ്രം നല്‍കിയിട്ടുണ്ട്. ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഡിപിആറില്‍ വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഒട്ടും താമസമില്ലാതെ പദ്ധതി ആരംഭിക്കാന്‍ കഴിയും. കേരളത്തിലെ വികസന പദ്ധതികളെ എതിര്‍ക്കുന്ന സംഘടനകളുണ്ട്. എല്ലാ വികസന പദ്ധതികള്‍ക്കെതിരെയും വര്‍ഗീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. വര്‍ഗീയ ശക്തികളോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യസമയത്ത് പദ്ധതി നടപ്പിലാക്കാത്തതിനാലാണ് ദേശീയ പാതാ വികസനത്തിനു സംസ്ഥാനത്തിന് 5000 കോടി കൊടുക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.ഇത് നമുക്കു കിട്ടിയ ശിക്ഷയാണ്.ഏതെങ്കിലും വ്യക്തിയുടെയോ ആളുകളുടെയോ താല്പര്യങ്ങള്ക്കായി നില്‍ക്കേണ്ടവരല്ല സർക്കാർ.ദേശീയപാതാ വികസനം നാടിന്റെ ഭാവിക്കു വേണ്ടിയാണ്.എല്‍ഡിഎഫ് സർക്കാർ വന്നതോടെ, ദേശീയ പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കു നല്ലരീതിയില്‍ പുനരധിവാസം ലഭ്യമായി.മുന്‍പ് പദ്ധതിയെ എതിര്‍ത്ത ചിലര്‍ പിന്നീട് അഭിപ്രായം മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ജിന്‍സി ടീച്ചര്‍ ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത, ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…? -
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം -
ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ;രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി -
കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ, അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കുരുക്കിൽ -
നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…? -
ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? -
സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച -
യു.കെയിലേക്ക് ഒമാന്‍ പൗരന്മാര്ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം -
ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍ -
വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്െസെസ് ഉദ്യോഗസ്ഥന് ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു -
മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമം: ഇരുപത്തൊന്നുകാരന് അറസ്റ്റില്‍ -
സുഹൃത്തുമൊത്ത് രാത്രി മദ്യപിച്ചെത്തി കടലില്‍ കുളിച്ചു, ശേഷം ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം -
ജിഎസ്ടി: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി -
നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു -
തിരുവനന്തപുരത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി; അല്‍ സലം തീവ്രവാദി സാന്നിധ്യമെന്ന് സംശയം