ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പുറകിൽ എന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പുറകിൽ എന്ന്  റിപ്പോര്‍ട്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ കണക്കെടുത്താല്‍ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉള്‍പ്പെടുന്നില്ല എന്ന് ഓക്‌ല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
2021 മാര്‍ച്ചിലെ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്‌ല റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രോഡ്‌ബാന്‍ഡ് വേഗത്തിലും ഇന്ത്യയ്ക്ക് കാര്യമായ പുരോഗതി ഒന്നുമില്ല. ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇതുള്ളത്.
നിലവില്‍ 120 ആം സ്ഥാനത്താണ് ഇന്ത്യ. റിപ്പോര്‍ട് പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ യുഎഇയാണ് ഒന്നാമത് ഉള്ളത്. യുഎഇയിലെ ശരാശരി ഡൗണ്‍‌ലോഡ് വേഗം 266.66 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 32.05 എംബിപിഎസും ആണ്.
(കണക്ഷൻ ഡാറ്റ നിരക്ക്, ലേറ്റൻസി തുടങ്ങിയ ഇന്റർനെറ്റ് ആക്സസ് പെർഫോമൻസ് മെട്രിക്കുകളുടെ സൗജന്യ വിശകലനം നൽകുന്ന  വെബ് ടെസ്റ്റിംഗ്, നെറ്റ്‌വർക്ക് ഡയഗ്നോസ്റ്റിക്സ് കമ്പനിയാണ് ഓക്‌ല)
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version