
മൂലക്കുരു, മലബന്ധം
രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്.രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.
കുഴിനഖം
വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും.ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാറാൻ സഹായിക്കും.
ചിലന്തിവിഷത്തിന്
ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.
വയറുകടി/വയറ് എരിച്ചിൽ
ചുവന്ന ശവം നാറി ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.
ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ
തുമ്പയിലയും ഉപ്പും കൂട്ടി അരച്ചു തൊലിപ്പുറത്ത് പുരട്ടുന്നതു നല്ലതാണ്. പത്തു പതിനഞ്ചു ദിവസം ഇതു തുടരണം.
ശരീരം തണുക്കാൻ
അത്തിവേരിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വേനൽക്കാലത്തു ശരിക്കും തണുക്കും.
അത്യാർത്തവം
ആർത്തവം ക്രമത്തിൽ അധികമായാൽ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും (15 ഗ്രാം) 15 ഗ്രാം ശർക്കരയും ചേർത്തു ദിവസം രണ്ടു നേരം വീതം കഴിക്കുക.
പേൻ ശല്യം
തുളസിയില ദിവസവും തലയില്‍ ചൂടുന്നത് പേന്‍ ശല്ല്യം കുറയ്ക്കും.തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്.
ശ്വാസംമുട്ടൽ
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നത് ആശ്വാസം നല്‍കുന്നു. ഇതിനുപുറമെ, ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനിൽ ചാലിച്ച് കഴിച്ചാലും മതി. കടുത്ത തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.
വായ്നാറ്റം മാറാൻ
ഉമിക്കരിയും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് പല്ല് തേയ്ക്കുക
തുമ്മലിന്
വേപ്പെണ്ണ തലയിൽ തേച്ചു കുളിക്കുക
തലമുടി സമൃദ്ധമായി വളരാൻ
എള്ളെണ്ണ തേച്ച് നിത്യവും തല കഴുകുക
ചുണങ്ങ്
വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക
ശരീരകാന്തിക്ക്
ചെറുപയർ പൊടി ഉപയോഗിച്ച് കുളിക്കുക
-
എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കസമാന വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് -
തകരാറൊഴിഞ്ഞിട്ട് പറക്കാന്‍ നേരമില്ല; 18 ദിവസത്തിനിടെ 8 തകരാര്‍: സ്പൈസ് ജെറ്റിന് കാരണം കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഡിജിസിഎ -
ഉറക്കത്തില്‍ എഴുന്നേറ്റു നടന്ന യുവതി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 15 ലക്ഷം രൂപയുടെ സ്വര്‍ണം -
‘പൊന്നിയിൻ സെൽവനി’ൽ ചോള സാമ്രാജ്യത്തിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യാ റായ്, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത് -
കാളി പരാമര്‍ശത്തെ അപലപിച്ചതില്‍ പ്രതിഷേധം; ട്വിറ്ററില്‍ സ്വന്തം പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്ത് മഹുവ മോയിത്ര -
പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന്; ഹോട്ടല്‍ ഉടമയുടെ തലയടിച്ച് പൊട്ടിച്ച് നാലംഗ സംഘം -
രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി -
പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം -
കുളുവില്‍ മേഘവിസ്ഫോടനം: മിന്നല്‍പ്രളയത്തില്‍ നാലുമരണം -
വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാം, ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി -
തല്ക്കാലം രാജിയില്ല; തീരുമാനമെടുത്ത് സി.പി.എം. അവെയ്ലബിള് സെക്രട്ടേറിയറ്റ്; എന്തിന് രാജി, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്ന് മന്ത്രി -
അഫ്ഗാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയില്‍ അജ്ഞാത സംഘം വെടിവച്ച് കൊന്നു -
സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കുകൾ വരുന്നു, താത്പര്യം പ്രകടിപ്പിച്ച് 20 പേർ രംഗത്ത് -
പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം, 27 കാരിയുടെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് ബന്ധുക്കൾ