NEWS

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം; ആറ് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ

ബംഗളൂരു: ജൂണില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ പുരുഷ സീനിയര്‍ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.ആറ് മലയാളികളടക്കം ഒൻപത് കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ ക്യാമ്പിൽ ഇടംപിടിച്ചിട്ടുണ്ട്.

ഗോള്‍ കീപ്പര്‍ രെഹ്നേഷ്, മധ്യനിര താരങ്ങളായ രാഹുല്‍ കെ പി, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, അറ്റാക്കിങ് താരം വി പി സുഹൈര്‍,ജിക്സൺ എന്നിവരാണ് മലയാളി താരങ്ങളായി ഉള്ളത്.ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പര്‍ ഗില്‍, ഡിഫന്‍ഡര്‍മാരായ ഖാബ്ര, ഹോര്‍മിപാം എന്നിവരും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

 

ഏപ്രില്‍ 23-ന് ബെല്ലാരിയില്‍ ക്യാമ്ബ് ആരംഭിക്കും.എഎഫ്‌സി ഏഷ്യന്‍ കപ്പ് ചൈന 2023 ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഡിയില്‍ ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍, കംബോഡിയ എന്നിവര്‍ക്കൊപ്പം ആണ് ഇന്ത്യ ഉള്ളത്. ജൂണ്‍ എട്ടിന് കംബോഡിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Back to top button
error: