ചെറുനാരങ്ങയുടെ വില കുതിക്കുന്നു; കിലോഗ്രാമിന് 200 ന് മുകളിൽ

പത്തനംതിട്ട: ചെറുനാരങ്ങ വില കിലോയ്ക്ക് 200 രൂപയും കടന്ന് കുതിക്കുന്നു.വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്.
വില കൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലയിടത്തും നിര്‍ത്തിവെച്ചു.വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങയുടെ ജ്യൂസ് കേരളത്തിലെ ഏറ്റവും ജനപ്രിയ പാനീയമായാണ് കരുതുന്നത്.ഗൂണവും വിലക്കുറവുമായിരുന്നു അതിന്റെ എന്നത്തേയും വലിയ പ്രത്യേകത.ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version