KeralaNEWS

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; രാത്രിയോടെ അക്കൗണ്ടിലെത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു. ഇന്നു രാത്രിയോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മാസം ശമ്പളം നൽകാൻ 82 കോടി രൂപയാണ് വേണ്ടത്. ധനവകുപ്പ് നല്‍കിയ 30 കോടിയും 45 കോടിയുടെ ഓവർഡ്രാഫ്റ്റിനും പുറമേ, കോർപറേഷന്റെ ഫണ്ടില്‍നിന്ന് 7 കോടിയും ചെലവിട്ടാണ് ശമ്പളം നൽകുന്നത്.

വിഷുവിനും ഈസ്റ്ററിനും മുന്‍പ് ശമ്പളം നൽകാത്തതിനാൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം നൽകാമെന്ന കരാർ ലംഘിച്ചതിനാൽ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകൾ സമരം ചെയ്യുന്നുണ്ട്. 28ന് ട്രേഡ് യൂണിയനുകൾ സൂചനാ പണിമുടക്കു പ്രഖ്യാപിച്ചു.

Back to top button
error: