സന്തോഷ് ട്രോഫിയിൽ രാജസ്ഥാന് വീണ്ടും തോൽവി

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ രാജസ്ഥാന് വീണ്ടും തോൽവി.രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയ ആണ് രാജസ്ഥാനെ ഇന്ന് തോല്‍പ്പിച്ചത്.ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു.
മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി.ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി മറ്റൊരു ഗോളും നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version