NEWS

സന്തോഷ് ട്രോഫി: കേരളവും ബംഗാളും ഇന്ന് നേർക്കുനേർ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ബംഗാളിനെ നേരിടും.ആദ്യ മത്സരത്തിൽ രാജസ്ഥാനെ 5-0 ന് തകർത്തത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം ഇന്നിറങ്ങുന്നത്.രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ ത്സരം വിജയിച്ചാണ് ഇരുടീമുകളും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥാനെ തകര്‍ത്തപ്പോൾ ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെ  എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബംഗാളിന്റെ വരവ്.

 

 

ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് തന്നെയാണ് കേരളത്തിന്റെ തുറുപ്പ് ചീട്ട്.മുന്നേറ്റക്കാരായ സഫ്നാദും വിഖ്‌നേഷും ഫോമിലേയ്ക്ക് ഉയര്‍ന്നാല്‍ ബംഗാളിന് കേരളത്തെ പിടിച്ചു കെട്ടാന്‍ ബുദ്ധിമുട്ടാകും.മലപ്പുറത്തെ കാണികളുടെ ആവേശവും പിന്തുണയും കേരളത്തിന് തുണയാകുമെന്നാണ് കരുതുന്നത്.അതേസമയം പ്രതിരോധത്തിലൂന്നിയ അക്രമതന്ത്രമാണ് പശ്ചിമ ബംഗാളിന്റെ ശക്തി.

Back to top button
error: