NEWS

സിബിഐയുടെ വാദം തള്ളി കാസ;ജെസ്ന കേസിൽ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യം

കൊച്ചി: നാലുവര്‍ഷം മുന്‍പ് കാണാതായ എരുമേലി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്ക വിവരങ്ങള്‍ പുറത്തു വിടണമെന്ന് കത്തോലിക്കാ സംഘടനയായ കാസ.
മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കുന്ന വിവരങ്ങള്‍ പരാതിക്കാരനു നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇതനുസരിച്ച്‌ വിവരം പരാതിക്കാരായ കാസയ്ക്കു ലഭ്യമാക്കണമെന്ന അപേക്ഷ കോടതിയിൽ സമര്‍പ്പിക്കുമെന്നും കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍ വ്യക്തമാക്കി.
ജെസ്നയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് മതം മാറ്റി സിറിയയിൽ എത്തിച്ചെന്നുമാണ് വിവരം. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണെന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.
മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയും മുന്‍ പത്തനംതിട്ട എസ്പി കെ.ജി സൈമണും ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായെന്നും എന്നാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പരിമിതിയുണ്ടെന്നും നേരത്തെ പറഞ്ഞിരുന്നു.നിലവില്‍ കേരള പോലീസിന്റെ കണ്ടെത്തലുകള്‍ സിബിഐയും ശരിവയ്ക്കുകയും ജെസ്ന രണ്ടു കുട്ടികളുടെ അമ്മമായി ‘രഹസ്യ കേന്ദ്രത്തില്‍’ കഴിയുന്നതായുമുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.പക്ഷെ സിബിഐ വാർത്താക്കുറിപ്പിലൂടെ ഇത് നിഷേധിക്കുകയായിരുന്നു.ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട നാലുപേര്‍ നിരീക്ഷണത്തിലാണെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേ സമയം ജെസ്നയെ ഹൈദരാബാദില്‍ നിന്നാണ് ഗള്‍ഫ് വഴി സിറിയയിലേക്കു കടത്തിയതെന്നും ഇസ്ലാമിക് സ്റ്റേറ്റിനു വേരുകളുള്ള ഹൈദരാബാദിലാണ് ജെസ്നയുണ്ടായിരുന്നതെന്നും സൂചനകളുണ്ട്.

Back to top button
error: