NEWS

തണ്ണിമത്തൻ അധികം കഴിക്കരുത്

വേനൽക്കാലത്ത് പഴങ്ങൾ  ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഇല്ലെന്നു പറയാം.ഇത്തരത്തിൽ ഏറ്റവും ചീപ് റേറ്റിൽ കിട്ടുന്നതും വെളളം ധാരാളം അടങ്ങിയിട്ടുളളതുമായ തണ്ണിമത്തന്‍ തന്നെയാണ് എല്ലാവരുടെയും ആദ്യത്തെ ചോയിസും.എന്നാല്‍ തണ്ണിമത്തൻ അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.അവ ഏതൊക്കെയെന്ന് നോക്കാം.

1. ഹൃദ്രോഗ സാധ്യത കൂട്ടും 

അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടും.തണ്ണിമത്തനില്‍ ധാരാളം പൊട്ടാസ്യം  അടങ്ങിയിട്ടുളളതാണ്  ഹൃദ്രോഗ സാധ്യത കൂട്ടുന്നത്

2. വയറുവേദന

അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് വയറുവേദന ഉണ്ടാക്കും.തണ്ണിമത്തനിലുളള വെളളം ദഹനത്തെ തടസപ്പെടുത്തും. അതിനാല്‍ വയറുവേദന ഉണ്ടാക്കുന്നതും മലബന്ധം പോലും ഉണ്ടാക്കാം

3. പ്രമേഹം

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ തണ്ണിമത്തന്‍ അധികം കളിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

4. കരള്‍ രോഗ സാധ്യത 

മദ്യം കഴിക്കുന്നവര്‍ തണ്ണിമത്തന്‍ അധികം കഴിക്കുന്നത് കരൾ രോഗത്തിന്‍റെ സാധ്യത കൂട്ടും.മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും കൂടുമ്പോളാണ് കരള്‍ രോഗം ഉണ്ടാകുന്നത്.

5. അമിത ഹൈഡ്രേഷന്‍ 

ശരീരത്തിലെ അമിതമായി വെളളത്തിന്‍റെ സാന്നിധ്യമാണ് അമിത ഹൈഡ്രേഷനെന്ന് പറയുന്നത്.92 ശതമാനം വെളളമാണ്  തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്.

6.കിഡ്നി രോഗം

പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.

Back to top button
error: