CrimeNEWS

നടിയെ ആക്രമിച്ച കേസിലെ  തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന്‌ കോടതിയിൽ സമർപ്പിക്കും

നടിയെ ആക്രമിച്ച കേസിലെ  തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന്‌ സമര്‍പ്പിക്കുന്നത്.

അതേസമയം മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.

മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ എഡിജിപി എസ് ശ്രീജിത്തും അതില്‍ ഇന്ന് വിശദീകരണം നൽകും.  അന്വേഷണത്തിന്‍റെ ഭാഗമായി ഹാക്കർ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

Back to top button
error: