യു​​​പി​​​യി​​​ൽ മു​​​ൻ ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​നെ അ​​​ജ്ഞാ​​​ത അ​​​ക്ര​​​മി​​​സം​​​ഘം കൊ​​​ല​​​പ്പെ​​​ടു​​​ത്തി

യു​​​പി​​​യി​​​ൽ മു​​​ൻ ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​നെ അ​​​ജ്ഞാ​​​ത അ​​​ക്ര​​​മി​​​സം​​​ഘം കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മു​​​ൻ ഫ​​​ത്തേ​​​പ്പു​​​രി ഖേ​​​രി ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​ൻ കാ​​​ളി​​​റാം ക​​​ശ്യ​​​പ്(60) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു ക​​​ശ്യ​​​പി​​​നെ അ​​​ക്ര​​​മി​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക്ഷേ​​​ത്ര​​​വ​​​ള​​​പ്പി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ശ്യ​​​പി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ ബു​​​ധാ​​​ന-​​​കാ​​​ൻ​​​ധ​​​ല റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചു.

അക്രമികളെ പറ്റിയോ സംഭവത്തിന് പിന്നിലെ കാരണമോ വ്യക്‌തമല്ല. കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. എന്തെങ്കിലും തരത്തിലുള്ള മത- രാഷ്ട്രീയ കാരണമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version