പാലക്കാട് ജില്ലയില്‍ 144 തുടരുന്നു; സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രയ്ക്ക് നിയന്ത്രണം

പാലക്കാട്: പാലക്കാട് ജില്ലയില്‍ 144 പ്രഖ്യാപിച്ചതിനാല്‍ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.

ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version