പോലീസിന്റെ ഇടിവണ്ടി 

ടിവണ്ടി എന്നു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന വാഹനമാണ് ബെഡ്ഫോഡ്.1950-80 കാലഘട്ടത്തിലാണ് കേരളാ പൊലീസ് ഇത് കൂടുതലായും ഉപയോഗിച്ചുകൊണ്ടിരുന്നത്.പൊലീസിന്റെ പഴയ വാഹനങ്ങൾ പരിഷ്കരിച്ചതിന്റെ ഫലമായി പുതിയ വാഹനങ്ങൾ സേനയിൽ ഇടം പിടിച്ചു.എന്നിരുന്നാലും പഴയ വാഹനത്തിന്റെ പ്രൗഢി ഒന്നു വേറെതന്നെ.
ബെഡ്ഫോഡ്

പണ്ടു സമരക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിലേക്കു കൊണ്ടുപോയിരുന്ന ഈ വാഹനത്തിന് ‘ഇടിവണ്ടി’യെന്നായിരുന്നു ചെല്ലപ്പേര്.ആറു സിലിണ്ടർ പെർകിൻ 5 സ്പീഡ് എൻജിനാണ് വാഹനത്തിൽ. സഖാവ്, കമ്മാരസംഭവം തുടങ്ങി ഫ്ലാഷ് ബാക്ക് കഥകൾ പറഞ്ഞ നിരവധി ചിത്രങ്ങളിൽ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ ബെഡ്ഫോഡിന്റെ ഇത്തരം വാഹനം ഒരെണ്ണം മാത്രമേയുള്ളു എന്നാണ് കരുതുപ്പെടുന്നത്.പള്ളിക്കര തൊഴുത്തുങ്കൽ എബിൻ പോളിന്റെ ഉടമസ്ഥതയിലാണ് ഈ വാഹനം.

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ വോക്സ്‌ഹാളിന്റെ ട്രക്ക്, ബസ് ഡിവിഷനായാണ് ബെഡ്ഫോഡിന്റെ തുടക്കം.1930ൽ ആരംഭിച്ച കമ്പനി നിരവധി ട്രക്കുകളും ബസുകളും നിർമിച്ചിട്ടുണ്ട്.1991 ൽ ബെഡ്ഫോഡ് പ്രവർത്തനം അവസാനിപ്പിച്ചു.ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരുന്നു ബെഡ്ഫോഡിന്റെ വാഹനം നിർമിക്കാനുള്ള അവകാശം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version