NEWS

ഈസ്റ്റർ ദിനത്തിൽ ഷെജിനും ജോയ്സ്നയും പള്ളിയിൽ

കോടഞ്ചേരി: ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ജോയ്സ്നയുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച്‌ ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ വരന്‍ ഷെജിന്‍.’നന്മയുടേയും സ്നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

നേരത്തെ, ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഷെജിന്‍ പറഞ്ഞിരുന്നു.അതേസമയം, ജോയ്‌സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Back to top button
error: