IndiaNEWS

23 ഉം 22 ഉം വയസുള്ള രണ്ടു പെൺകുട്ടികൾ പരസ്പരം വിവാഹിതരായി, സ്വവർഗവിവാഹം അംഗീകരിക്കണമെന്ന അപേക്ഷയുമായി ഇരുവരും കോടതിയിൽ, ആവശ്യം നിരസിച്ച് കോടതി

ലഹാബാദ്: ഇരുപത്തിമൂന്നും ഇരുപത്തിരണ്ടും വയസുള്ള രണ്ടു പെൺകുട്ടികൾ പരസ്പരം വിവാഹിതരായ ശേഷം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതി ഈ ആവശ്യം നിരസിച്ചു. ഇന്ത്യന്‍ നിയമം ഇത് അംഗീകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടാണ് നടപടി.

23വയസ്സുള്ള മകളെ 22കാരിയായ യുവതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

രണ്ടു പേരെയും കോടതിയില്‍ എത്തിക്കണമെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു കോടതി. തങ്ങള്‍ വിവാഹം കഴിച്ചതായും ഇത് അംഗീകരിക്കണമെന്നും യുവതികള്‍ കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടു വ്യക്തികള്‍ക്കു വിവാഹിതരാവാമമെന്നും സ്വവര്‍ഗ വിവാഹത്തെ നിയമം എതിര്‍ക്കുന്നില്ല എന്നും യുവതികള്‍ വാദിച്ചു.

സംസ്ഥാന സർക്കാർ യുവതികളുടെ ആവശ്യത്തെ എതിര്‍ത്തു. സ്വവര്‍ഗ വിവാഹം രാജ്യത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസത്തിനും നിലവിലെ നിയമങ്ങള്‍ക്കും എതിരാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇന്ത്യയില്‍ വിവാഹം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മറ്റു രാജ്യങ്ങളിലേതു പോലെ വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.
വിവാഹത്തെ വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമായി കാണാനാവില്ലെന്നും അതൊരു സ്ഥാപനമാണെന്നുമാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. കോടതി ഇതിൽ ഇടപ്പെടുന്നത് വ്യക്തി നിയമങ്ങളെ ബാധിക്കുമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടിരുന്നു.

Back to top button
error: