തമിഴ്നാട് പോലീസും പാലക്കാട്ടേക്ക്; ജില്ലയിൽ വൻ പൊലീസ് വിന്യാസം

പാലക്കാട്: കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്.കേരള പോലീസിനെ സഹായിക്കാൻ തമിഴ്‌നാട് പൊലീസും പാലക്കാട്ടേക്ക് എത്തും.

കോയമ്ബത്തൂര്‍ സിറ്റി പൊലീസ് 3 കമ്ബനിയിലെ 250 പേരും തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരും പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. കൊലപാതകികളെ കണ്ടുപിടിക്കാനുള്ള വാഹന പരിശോധന, ലോഡ്ജുകളില്‍ പരിശോധന എന്നിവയ്ക്ക് ഇവര്‍ കേരള പൊലീസിനെ സഹായിക്കും.എ.ജി.പി വിജയ്‌സാക്കറയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാനടപടികള്‍ വിലയിരുത്തുക.

 

ഇന്നലെ രാത്രി തന്നെ പൊലീസ് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. കടകളും മറ്റും നേരത്തെയടക്കാനും സംശയാസ്പദമായി കാണുന്ന വാഹനങ്ങള്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.

 

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെയും ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍റെയും കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ബുധനാഴ്‍ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version