NEWS

ഈസ്റ്ററിന് സ്പെഷൽ താറാവ് പിരട്ടിയതായാലോ ?

താറാവ് പിരട്ടിയത്

1.താറാവ് – ഒരു കിലോ

2.വിനാഗിരി – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3.വെളിച്ചെണ്ണ – 50 മില്ലി

4.കടുക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5.സവാള – 100 ഗ്രാം, അരിഞ്ഞത്

ചുവന്നുള്ളി – 100 ഗ്രാം

6.ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – ഒരു കുടം

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

8.തക്കാളി – 125 ഗ്രാം, പൊടിയായി അരിഞ്ഞത്

9.കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙താറാവ് കഷണങ്ങളാക്കി അൽപം വിനാഗിരി ചേർത്തു കഴുകി വയ്ക്കുക.

∙താറാവിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കണം.

∙പാനിൽ‌ വെളിച്ചെണ്ണ ചൂടാക്കി താറാവ് ചേർത്തിളക്കി കൊണ്ട് വറുത്തു മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച ശേഷം സവാളയും ചുവന്നുള്ളിയും ചേർത്തു വഴറ്റണം.

∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്ത ശേഷം താറാവു കഷണങ്ങളും തക്കാളിയും ചേർത്തു നന്നായി വഴറ്റുക.

∙ഇതില്‍ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അൽപം വെള്ളം ഒഴിച്ച ശേഷം ചെറുതീയിലാക്കി വേവിക്കുക.

∙ചാറു കുറുകി കഷണങ്ങളിൽ പുരണ്ടിരിക്കുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

Back to top button
error: