കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്‍പന; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്ന് പിടികൂടി.

കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷറഫ് (30), കണ്ണൂര്‍ ചാലാട് സ്വദേശി കുഞ്ഞാമിനാസ് വീട്ടില്‍ സര്‍ഷാദ് (40) എന്നിവരെയാണ് കൊണ്ടോട്ടി ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അന്വേഷണ ഏജൻസികൾ പിടികൂടിയത്.അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ എട്ട് ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ ഇവരില്‍ നിന്നും കണ്ടെടുത്തു.

 ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്.മുൻപും സമാന രീതിയില്‍ മയക്കുമരുന്ന് കടത്തികൊണ്ടുവന്ന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഇവർ വില്‍പന നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version