IndiaNEWS

അസാമിൽ വിഷക്കൂൺ കൊന്നത് പതിമൂന്നോളം പേരെ

അസമിൽ വിഷം കലർന്ന കൂൺ കഴിച്ച് ഒരാഴ്ചക്കിടെ മരിച്ചത് 13 പേർ. അഞ്ച് ദിവസം മുമ്പാണ് കൂൺ വിഷ ബാധയേറ്റ് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓരോ വർഷവും വിഷമുളള കൂൺ കഴിച്ച് ആളുകൾ ആശുപത്രിയിലെത്താറുണ്ട്. ആളുകൾക്ക് വിഷമുളള കൂൺ ഏതെന്നോ വിഷമില്ലാത്ത കൂൺ ഏതെന്നോ തിരിച്ചറിയാൻ സാധിക്കുന്നില്ലന്നും മെ‍ഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ. പ്രസാന്ത ദിഹിൻ​ഗ്യ പറഞ്ഞു.

നാല് ജില്ലകളിൽ നിന്നുളളവരാണ് വിഷം കലർന്ന കൂൺ കഴിച്ച് മരിച്ചത്.
ചികിത്സയിലിരിക്കെയാണ് 13 പേരും മരണപ്പെട്ടതെന്ന് അസം ആരോഗ്യ വകുപ്പ് അറിയിച്ചു. അസമിലെ ചാരൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ എന്നിവിടങ്ങളിൽ നിന്നുളള 35 പേരെയാണ് വിഷ ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽപെട്ട 13 രോഗികളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് പേർ ദിബ്രു​ഗഡ് ജില്ലയിലെ ബാർബറുവ ഏരിയയിൽ നിന്നും ഒരാൾ ശിവസാ​ഗർ ജില്ലയിൽ നിന്നുമുളളവരാണ്. തേയിലത്തോട്ട തൊഴിലാളികളാണ് മരിച്ചവരിൽ അധികവും.
ചൊവ്വാഴ്ച ഒമ്പത് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മരിച്ച എല്ലാ വ്യക്തികളും ഭക്ഷ്യയോ​ഗ്യമെന്ന് കരുതി വിഷം കലർന്ന കൂൺ കഴിക്കുകയായിരുന്നു. കൂൺ കഴിച്ചതിന് ശേഷം ഛർദ്ദി, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ ചാരൈഡിയോ ജില്ലയിലെ സോനാരി ഏരിയയി നിന്നുളളവരാണ്.

Back to top button
error: