CrimeNEWS

സുബൈറിന്റെ കൊലപാതകം: നാല് പേർ കസ്റ്റഡിയിൽ

പാലക്കാട്: ഇന്നലെ കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും.

ഒരു വർഷം മുൻപ് എസ്ഡിപിഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുള്ളത്. ഇവർ എവിടെ നിന്നാണ് പിടിയിലായതെന്ന് അറിയില്ല. കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിന്നാണ് ഇവർ രക്ഷപ്പെട്ട കാർ കണ്ടെത്തിയത്. ഇവിടെ നിന്ന് വാളയാർ ദേശീയപാതയിലേക്കും അവിടെ നിന്ന് സംസ്ഥാനത്തിന് പുറത്തേക്കും കടക്കാൻ സാധിക്കും. അതോ വ്യവസായ മേഖലയിൽ നിന്ന് തന്നെയാണോ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല.

ഇന്ന് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയത് അഞ്ചംഗ സംഘമാണ്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്. ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. അക്രമം വ്യാപിക്കാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ.

Back to top button
error: