കുരിശുമല തീർത്ഥാടനത്തിനിടയിൽ രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു

വെള്ളറട: ദുഖവെള്ളിയാഴ്ച കുരിശുമല തീര്‍ത്ഥാടനം നടത്തുന്നതിനിടയിൽ കുഴഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കുലശേഖരം ഗവണ്‍മെന്‍റ് ആശുപത്രി റോഡില്‍ ജയരാജന്‍(57), നെയ്യാറ്റിന്‍കര വട്ടവിള മോതിരപള്ളി ബി.എസ് ഭവനില്‍ ബിനുകുമാര്‍(42)എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ 7-ാം കുരിശിന് സമീപത്ത് വച്ചാണ് ജയരാജന്‍ കുഴഞ്ഞ് വീണത് .ബിനുകുമാര്‍ നാലാം കുരിശിന് സമീപത്ത് വച്ചും.ഉടന്‍ തന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version