സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരുന്നു എങ്കിലും പിന്‍വലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലില്‍ പോകാം എന്നും പറഞ്ഞിരുന്നു.

എന്നാൽ 19 മുതല്‍ കനത്ത മഴ പ്രതീക്ഷിക്കാം. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 10 മണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version