IndiaNEWS

പാ​ക്കി​സ്ഥാ​ൻ ഗാ​നം കേട്ടു :ര​ണ്ട് കു​ട്ടി​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശിൽ അറസ്റ്റിൽ

പാ​ക്കി​സ്ഥാ​ൻ ഗാ​നം കേ​ട്ട​തി​ന് ര​ണ്ട് കു​ട്ടി​ക​ളെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​തി​നാ​റും പ​തി​നേ​ഴും വ​യ​സ് പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

പാ​ക് ബാ​ല​താ​രം ആ​യ​ത് ആ​രി​ഫി​ന്‍റെ “പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ്’ എ​ന്ന ഗാ​നം കേ​ട്ട കു​ട്ടി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ആ​ശി​ഷ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

40 സെ​ക്ക​ൻ​ഡി​ൽ താ​ഴെ​യു​ള്ള പാ​ട്ട് അ​ബ​ദ്ധ​വ​ശാ​ലാ​ണ് ഇ​രു​വ​രും കേ​ട്ട​തെ​ന്നും അ​തി​നു​ശേ​ഷം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​വാ​യ സ​ദ്ദാം ഹു​സൈ​ൻ പ​റ​ഞ്ഞു.

Back to top button
error: