അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു

ക്ഷേത്ര നഗരിയെ മാലിന്യ മുക്തമാക്കാന്‍ അരനൂറ്റാണ്ട് മുമ്പ് തുടങ്ങിവച്ച ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഇന്ന് യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്തെ മൂന്നാമത്തെയും തൃശൂര്‍ ജില്ലയിലെ ആദ്യത്തേയും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റാണിത്.

ടൗണ്‍ഹാളില്‍ ഉച്ചക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജനപ്രതിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

മൂന്ന് സോണുകളിലായി സജ്ജീകരിച്ചിട്ടുള്ള സംസ്‌കരണ സംവിധാത്തിന്റെ ചക്കം കണ്ടത്തെ പ്ലാന്റില്‍ 30ലക്ഷം ലിറ്റര്‍ സീവേജ് മാലിന്യം സംസ്‌കരിക്കുന്നതിന് സാധിക്കും. നഗരത്തിലെ വീടുകള്‍, ലോഡ്ജുകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം പ്ലാന്റിലെത്തിക്കാന്‍ മൂന്നു സോണുകളിലുമായി 7350മീറ്റര്‍ പൈപ്പാണ് സ്ഥാപിച്ചി്ട്ടുള്ളത്. മൂന്ന് സംഭരണകിണറുകളും മൂന്ന് പമ്പ് ഹൗസുകളും സ്ഥാപിച്ചിട്ടുണ്ട്. അടുക്കളയിലേയും ശുചിമുറിയിലേയും മാലിന്യങ്ങള്‍ പൈപ്പുവഴി പമ്പ് ഹൗസുകളിലെത്തി ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്യും. പ്ലാൻ്റില്‍ ശുദ്ധീകരണപ്രക്രിയ നടത്തി ശുദ്ധജലമാക്കി മാറ്റും. കൂടുതല്‍ ശുദ്ധീകരണതിനായി ജലത്തില്‍ ക്ലോറിനേഷന്‍ നടത്തും. ഇത് പുനരുപയോഗത്തിന് നല്‍കും. ഖരമാലിന്യം ഫില്‍റ്റര്‍ പ്രസ് യൂണിറ്റിലൂടെ കടത്തിവിട്ട് കേക്ക് രൂപത്തിലുള്ള ജൈവ വളമാക്കി മാറ്റും. നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഇതേ രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളുള്ളത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version