NEWS

ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ; മരുമകളും ഡോക്ടർ..!

ക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്..
ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും
എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്..
രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി ഊരിലെ ആ വീട്ടിൽ നിന്ന് ഹോമിയോ, അലോപ്പതി, ആയുർവേദം ഇവ മൂന്നിലും ഒരോ ‍ഡോക്ടർമാർ വീതം ഉണ്ടായി.
മൂത്ത മകൻ ഡോ.പ്രദീപ് ഹോമിയോ ഡോക്ടർ ആണ്.
രണ്ടാമത്തെ മകൾ
ഡോ.സൂര്യ എംബിബിഎസ്. ഇളയ മകൻ സന്ദീപ് ആയുർവേദ ഡോക്ടറും..
ഡോ.പ്രദീപിന്റെ ഭാര്യയായി ഈ വീട്ടിലേക്കു വലതുകാൽ വച്ചു കയറിവന്ന മരുമകൾ നിത്യയും ഡോക്ടർ തന്നെ..
നേര്യമംഗലത്തു നിന്നു ആറാംമൈൽ, അവിടുന്ന് കാടു കടന്ന് ചെന്നാൽ മാമലക്കണ്ടം. പിന്നെയും പോയാൽ ഇളംപ്ലാശ്ശേരി.അവിടെയാണ് രാഘവന്റെയും പുഷ്പയുടേയും വീട്.കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ കോളനിയാണത്.
കഷ്ടപ്പാടുകൾക്കിടയിലും മക്കളുടെ ഭാവി സ്വപ്നം കണ്ട അച്ഛന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്..

Back to top button
error: