NEWS

സ്കൂളിൽ നിന്നും സി.സി.ടി.വി ക്യാമറ മോഷ്ടിച്ച 18 കാരൻ അറസ്റ്റിൽ

കൊല്ലം: സ്കൂളിൽ നിന്നും ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച 18-കാരനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.പട്ടാഴി പലമുറ്റത്ത് വീട്ടില്‍ രാജീവ് (18) നെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്ബൗണ്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി മെമ്ബറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്.

Back to top button
error: