KeralaNEWS

പഞ്ചായത്ത് ലൈബ്രേറിയൻ സമരം: നടുറോഡിൽ സദ്യയുണ്ട് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: പഞ്ചായത്ത് ലൈബ്രേറിയൻ നിയമനം പൂർണമായും പിഎസ്‌സിക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 45 ദിവസം കടന്നു. വിഷുദിനത്തിലും ഉദ്യോഗാർഥികൾ സമരം നടത്തി. രാവിലെയെത്തി കണിയൊരുക്കിയ ഉദ്യോഗാർഥികൾ, സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലിരുന്ന് വിഷു സദ്യയുണ്ടു.

ന്യായമായ അവകാശമാണ് ചോദിക്കുന്നതെന്നും വീട്ടിലിരുന്ന് വിഷു ആഘോഷിക്കേണ്ടവർ സെക്രട്ടേറിയറ്റിനു മുന്നിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് വേദനാജനകമാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

Back to top button
error: