NEWS

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു.വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്.

പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തില്‍ വൈഷ്ണവിന്റെ വലത് കൈപ്പത്തി തകര്‍ന്നു.പരിക്കേറ്റ വൈഷ്ണവിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: