48 രോഗികളോട് ലൈംഗികാതിക്രമം; സ്കോട്ട്‌ലന്റിൽ ഇന്ത്യന്‍ വംശജനായ ഡോക്ടർ അറസ്റ്റിൽ

എഡിൻബറോ:  ചികിത്സക്കെത്തിയ 48 രോഗികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇന്ത്യന്‍ വംശജനായ ഡോക്ടർ സ്‌കോട്ട്‌ലന്‍ഡില്‍ അറസ്റ്റിൽ.72 കാരനായ ജനറല്‍ പ്രാക്ടീഷണർ കൃഷ്ണ സിംഗ് ആണ് പിടിയിലായത്.
 1983 ഫെബ്രുവരി മുതല്‍ 2018 മെയ് വരെയുള്ള കാലയളവിൽ ഡോക്ടര്‍ 35 വയസ്സിനു മുകളില്‍ പ്രായമുള്ള 48 സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കണ്ടെത്തിയത്.2018ല്‍ ഒരു സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചത്.
അതേസമയം രോഗികള്‍ തെറ്റിദ്ധരിച്ചുവെന്നും ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് ലഭിച്ച മാര്‍ഗങ്ങളിലൂടെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടർ പറയുന്നു.മെഡിക്കല്‍ സേവനങ്ങളിലെ സംഭാവനക്ക് റോയല്‍ മെമ്ബര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം.യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് സ്കോട്ട്‌ലന്റ്.
സംഭവത്തിൽ ഡോക്ടര്‍ കുറ്റക്കാരനെന്നാണ് ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയുടെ കണ്ടെത്തല്‍.അടുത്ത മാസം ശിക്ഷാ വിധി പ്രഖ്യാപിക്കും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version