അടിയന്തര വൈദ്യസഹായം ആവശ്യമായിവന്ന യുവതിയെ കപ്പലില്‍നിന്ന് രക്ഷപെടുത്തി ദക്ഷിണ നാവികസേന 

കൊച്ചി: നടുക്കടലില്‍ വെച്ച്‌ രോഗബാധിതയായി അടിയന്തര വൈദ്യസഹായം ആവശ്യമായിവന്ന യുവതിയെ കപ്പലില്‍നിന്ന് ദക്ഷിണ നാവികസേന രക്ഷപ്പെടുത്തി.ഐ.എന്‍.എസ് ഗരുഡിലെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ വഴിയാണ് യുവതിയെ കൊച്ചിയിലെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചിയില്‍ നിന്ന് വിക്ടോറിയയിലേക്കുള്ള സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡ് എന്ന കപ്പലിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെ ആയിരുന്നു സംഭവം. ആലിസണ്‍ ലാബിഷെ എന്ന യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു.ഉടനെ സമീപത്തുണ്ടായിരുന്ന ഐ.എന്‍.എസ് ഷര്‍ദയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവിടേക്ക് ബോട്ട് മാര്‍ഗം എത്തിക്കുകയും ചെയ്തു.

 

 

തുടർന്ന് മിനിക്കോയ് ദ്വീപില്‍നിന്ന് 15 കിലോമീറ്റര്‍ വടക്കുള്ള ഐ.എന്‍.എസ് ഷര്‍ദയിലേക്ക് കൊച്ചിയില്‍നിന്ന് നേവി മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ പുറപ്പെടുകയും യുവതിയുമായി വൈകീട്ട് 4.50ഓടെ കൊച്ചിയിലെത്തുകയുമായിരുന്നു.രോഗി നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നാവികസേന അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version