കു​ന്നം​കു​ള​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കെ ​സ്വി​ഫ്റ്റ് ഡ്രൈ​വ​റും പി​ക്ക്അ​പ്പ് വാ​ന്‍ ഡ്രൈ​വ​റും അ​റ​സ്റ്റി​ല്‍

കു​ന്നം​കു​ള​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കെ ​സ്വി​ഫ്റ്റ് ഡ്രൈ​വ​റും പി​ക്ക്അ​പ്പ് വാ​ന്‍ ഡ്രൈ​വ​റും അ​റ​സ്റ്റി​ല്‍. വാ​ന്‍ ഡ്രൈ​വ​ര്‍ സൈ​നു​ദീ​ന്‍, ബ​സ് ഡ്രൈ​വ​ര്‍ വി​നോ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്നം​കു​ള​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പെ​രി​സ്വാ​മി​യാ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​രി​സ്വാ​മി​യെ വാ​ന്‍ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഈ ​പി​ക് അ​പ്പ് വാ​ന്‍ നി​ര്‍​ത്താ​തെ പോ​യി. നി​ല​ത്തു​വീ​ണ പെ​രി​സ്വാ​മി​യു​ടെ കാ​ലി​ലൂ​ടെ പി​ന്നാ​ലെ വ​ന്ന സ്വി​ഫ്റ്റ് ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ബ​സും നി​ര്‍​ത്താ​തെ പോ​യി. ബ​സ് ക​യ​റി​യി​റ​ങ്ങി​യ​താ​ണ് പെ​രി​സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പെ​രി​സ്വാ​മി​യെ ഇ​ടി​ച്ചി​ട്ട വാ​ന്‍ പി​ന്നീ​ട് പോ​ലീ​സ് വെ​ള്ള​റ​ക്കാ​ട് നി​ന്നും ക​ണ്ടെ​ത്തി. വെ​ള്ള​റ​ക്കാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണ് വാ​ന്‍. പെ​രി​സ്വാ​മി​യെ വാ​ഹ​നം ഇ​ടി​ച്ച​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version