നഴ്സിങ് വിസ തട്ടിപ്പ്;എറണാകുളത്തെ ഏജൻസിക്കെതിരെ കേസ്

കണ്ണൂര്‍: വിദേശത്തേക്ക് നഴ്സിങ് വിസ വാഗ്ദാനം നല്‍കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുന്നുവെന്ന പരാതിയില്‍ എറണാകുളത്തെ സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എറണാകുളത്തെ ഗുഡ്സ്സ്പീഡ് എമി​ഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സ്ഥാപന ഉടമ ടി.കെ അനൂപ് കുമാറിന്റെ പേരിലാണ് ആലക്കോട് പൊലിസ് കേസെടുത്തിരിക്കുന്നത്.ഓസ്ട്രേലിയയിലേക്ക് നഴ്സിങ് വിസ വാഗദാനം നല്‍കി ബാങ്ക് അക്കൗണ്ട് വഴി 1,24,300 രൂപ കൈപ്പറ്റിയ ശേഷം പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.കണ്ണൂർ ഉദയഗിരിമണക്കടവിലെ നെല്ലിക്കല്‍ വീട്ടില്‍ എന്‍.ടി ജോസഫാണ് പരാതിക്കാരൻ.ആലക്കോട് പൊലിസാണ് കേസ് അന്വേഷിച്ചുവരുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version